bus-
മനോജ് സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: പള്ളിക്കര പനയാൽ അമ്പങ്ങാട്ടെ മുൻ ഡി.വൈ.എഫ്‌.ഐ നേതാവും രക്തസാക്ഷിയമായ പി. മനോജിന്റെ സ്മരണക്കായി ജനകീയ കൂട്ടായ്മയിൽ ഡി.വൈ.എഫ്‌.ഐ അമ്പങ്ങാട് യൂണിറ്റ് മുൻകൈയെടുത്ത് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. നിർമ്മാണ കമ്മിറ്റി ചെയർമാൻ പ്രജിത്ത് അമ്പങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. കനിവ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്കുള്ള ധനസഹായം പി. ജയരാജൻ കനിവ് അംഗങ്ങൾക്ക് കൈമാറി. കുന്നച്ചി കുഞ്ഞിരാമൻ, ബാലൻ കുതിരക്കോട്, അജയൻ പനയാൽ, വി. ഗീത, എ.വി. ശിവപ്രസാദ് എന്നിവർ സംസാരിച്ചു. നിർമ്മാണ കമ്മിറ്റി കൺവീനർ എം. പ്രജിത്ത് സ്വാഗതവും സെക്രട്ടറി കെ. മിരേഷ് നന്ദിയും പറഞ്ഞു.