കാഞ്ഞങ്ങാട്: മാണിക്കോത്ത് കട്ടീൽ വളപ്പ് തറവാട് തെയ്യംകെട്ട് മഹോത്സവത്തിന്റെ വിഭവ സമാഹരണത്തിന്റെ ഭാഗമായി വിഷ രഹിത പച്ചക്കറി കൃഷിയുടെ വിത്തിടൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ ഐശ്വര്യ കുമാരൻ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാന്മാരായ കൊട്ടൻ കുഞ്ഞി അടോട്ട്, അശോകൻ മാണിക്കോത്ത്, കൃഷ്ണൻ കൂട്ടക്കനി, കൺവീനർമാരായ സി. ദിവാകരൻ, ചന്ദ്രൻ കുണ്ടംകുഴി, രക്ഷാധികാരി പി. ദാമോദര പണിക്കർ, കോ-ഓർഡിനേറ്റർ ലക്ഷ്മണൻ കുട്ട്യാനം എന്നിവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ വി.വി.കെ ബാബു സ്വാഗതവും എം.കെ. നാരായണൻ നന്ദിയും പറഞ്ഞു. ഏപ്രിൽ 8 മുതൽ 12 വരെയാണ് വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവം.