മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 99 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചു. ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാഞ്ഞങ്ങാട് സ്വദേശി ഹി സാമുദ്ദീനിൽ നിന്നാണ് 1.6 കിലോ സ്വർണം പിടിച്ചത്. സ്വർണ മിശ്രിതം അഞ്ച് ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസി. കമ്മീഷണർമാരായ ഇ.വി. ശിവരാമൻ, ടി.എൻ. സുനിൽ, സൂപ്രണ്ടുമാരായ സൂരജ് കുമാർ, ദീപക് കുമാർ, എസ്. പ്രണയ്, ഇൻസ്പെക്ടർമാരായ രവി രഞ്ജൻ, നിതേഷ്, ഹവിൽദാർമാരായ പീതാംബരൻ, കൃഷ്ണവേണി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത് .