വെള്ളരിക്കുണ്ട്: ഗുജറാത്ത് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ ഹിന്ദി പഠന വിഭാഗത്തിലെ ഗവേഷക വിദ്യാർത്ഥി അർജ്ജുൻ കെ. രത്നാകരൻ യു.ജി.സി നെറ്റ് പരീക്ഷയിൽ ജെ.ആർ.എഫ് കരസ്ഥമാക്കി നാടിന് അഭിമാനമായി. 2020-22 സെഷനിൽ അർജ്ജുൻ രത്നാകരൻ എം.എ പൂർത്തിയാക്കിയിരുന്നു. നിലവിൽ, ഡോ. പ്രമോദ് തിവാരിയുടെ നേതൃത്വത്തിൽ ഹിന്ദിയിലെയും മലയാളത്തിലെയും രണ്ട് പ്രധാന എഴുത്തുകാരെക്കുറിച്ച് അർജുൻ ഗവേഷണ പ്രവർത്തനങ്ങൾ നടത്തുകയും ഹിന്ദിയെ ജനപ്രിയമാക്കുന്നതിൽ സംഭാവന നൽകുകയും ചെയ്തു.
പുങ്ങംചാൽ കോടിയംകുണ്ടിലെ കെ. രത്നാകരന്റെയും പ്രീതിയുടെയും മകനാണ്.