marakkap-

കാഞ്ഞങ്ങാട്:കടലോര ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി മരക്കാപ്പ് കടപ്പുറത്ത് ശേഖരിച്ചത് എട്ട് ക്വിന്റൽ മാലിന്യം. പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.സി.സി, എൻ.എസ്.എസ്. യൂണിറ്റുകൾ കാഞ്ഞങ്ങാട് നഗരസഭയുമായി സഹകരിച്ചു കൊണ്ടാണ് ശുചീകരണം നടത്തിയത്. ശുചീകരണത്തിന്റെ നഗരസഭാതല ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത നിർവ്വഹിച്ചു. ശുചിത്യ മിഷൻ കോർഡിനേറ്റർ ഇ.ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി.സരസ്വതി അദ്ധ്യക്ഷത വഹിച്ചു.എൻ.സി.സി.ഓഫീസർ ക്യാപ്റ്റൻ ഡോ.നന്ദകുമാർ കോറോത്ത്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ.കെ വി. വിനീഷ്‌കുമാർ, എ.സുമലത, വളണ്ടിയർ സെക്രട്ടറി എം. വൈശാഖ്, മീനാക്ഷി മുരളി, സുരേഷ് കൊട്രച്ചാൽ, പി.കമൽദേവ്, എസ്.കെ.സഞ്ജന, കെ.അപർണ, പി.ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ കെ.കെ.ബാബു സ്വാഗതവും കെ.വി.രൂപേഷ് നന്ദിയും പറഞ്ഞു. നൂറ്റി അമ്പത് വിദ്യാർത്ഥികളും ശുചിത്വ മിഷൻ പ്രവർത്തകരും ശുചീകരണത്തിൽ പങ്കെടുത്തു.