maithani

തൃക്കരിപ്പൂർ:മൈത്താണി ജി.എൽ.പി സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ സംഗമം സ്കൂളിന്റെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയും അദ്ധ്യാപകനുമായ വി.നാരായണൻ ഉദ്ഘാടനം ചെയ്തതു. വാർഡ് മെമ്പർ കെ.വി.കാർത്ത്യായനി അദ്ധ്യക്ഷത വഹിച്ചു.ചലച്ചിത്ര സംവിധായകൻ മനോജ് കാന മുഖ്യാതിഥിയായി.പി.ടി.എ പ്രസിഡന്റ് വി.വി.രാജീവൻ എസ്.എം.എസി ചെയർമാൻ രാജൻ വൈക്കത്ത്, മദർ പി.ടി.എ പ്രസിഡന്റ്‌ സപ്ന ഷാജു,അദ്ധ്യാപികമാരായ കെ.ഷീജ ,കെ.സരിത സംഘാടക സമിതി വർക്കിംഗ് ചെയർമാൻ വി.വി.ബാലകൃഷ്ണൻ, കെ.പി.കോമൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പൂർവ്വ അദ്ധ്യാപകരേയും ആദ്യകാല പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു. എച്ച്.എം കെ.വി.സൗദാമിനി സ്വാഗതവും സക്കീനത്ത് ടീച്ചർ പരിപാടിക്ക് നന്ദിയും പറഞ്ഞു. 1946 മുതൽ 2010 വരെയുള്ള പൂർവവിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്.പുതിയ തലമുറയിലെ പൂർവ്വ വിദ്യാർത്ഥികളുടെയും സ്കൂൾ കമ്മറ്റികളുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും സംഘാടനമികവിൽ ഉത്സവാന്തരീക്ഷത്തിലാണ് പരിപാടി നടന്നത്.