rali

കാഞ്ഞങ്ങാട്: ജില്ലാ,സംസ്ഥാന,ദേശീയകലാ കായിക പ്രവൃത്തി പരിചയ മേളകളിൽ ഉജ്ജ്വല വിജയം നേടിയ ഹൊസ്ദുർഗ്. ഗവ.ഹയർസെക്കൻഡറി സ്കൂളിലെ 80 വിദ്യാർത്ഥികളെ അനുമോദിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിൽ നിന്നും ആരംഭിച്ച റാലി സ്മൃതി മണ്ഡപം വഴി സ്കൂളിൽ സമാപിച്ചു.തുടർന്ന് നടന്ന ആദരവ് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പ്രഭാവതി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് വി.വി.രഞ്ജിരാജ് അദ്ധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് ഡി ഇ ഒ. ബാലാദേവി ഉപഹാരങ്ങൾ നൽകി.ഒ.സി കൃഷ്ണൻ, വി.കെ.ബാലാമണി,സന്തോഷ് കുശാൽ നഗർ,.എന്നിവർ സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ഡോ.എ.വി.സുരേഷ് ബാബു സ്വാഗതവും ഹെഡ്മാസ്റ്റർ എസ്.പി.കേശവൻ നന്ദിയും പറഞ്ഞു.സബ് ജില്ലാ കലോത്സവത്തിൽ സർക്കാർ സ്കൂളുകളിൽ ഒന്നാം സ്ഥാനം ഹോസ്ദുർഗ് ഹയർസെക്കൻഡറി സ്കൂളിനായിരുന്നു.