v-shivankutty

കാസർകോട്: അയോദ്ധ്യയിൽ ശ്രീരാമ ക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടന്ന ഇന്നലെ കാസർകോട് മധൂർ കൂഡ് ലു ഗോപാലകൃഷ്ണ ഹൈസ്കൂളിന് അവധി നൽകിയത് വിവാദമായി രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്തി 24 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി കാസർകോട് ഡി.ഡി.ഇയോട് ആവശ്യപ്പെട്ടു.

ഹൈസ്കൂളിലെ പി.ടി.എ ഭാരവാഹികളും ബി.ജെ.പി പ്രവർത്തകരുമെത്തി സ്കൂളിന് അവധി നൽകണമെന്ന് ആവശ്യപ്പെട്ടെന്നും സ്കൂൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് അവധി നൽകിയതെന്നാണ് ഗോപാലകൃഷ്ണ ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ശ്രീഹരി ഡി.ഡി.ഇയെ അറിയിച്ചത്.