
കാഞ്ഞങ്ങാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുനൈറ്റഡ് എംപ്ലോയിസ് ആന്റ് ടീച്ചേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ജനുവരി 24ന് നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി കാഞ്ഞങ്ങാട് മിനി സിവിൽസ്റ്റേഷൻ പരിസരത്ത് പ്രകടനവും വിശദീകരണയോഗവും നടത്തി. സെറ്റോ ജില്ലാ കൺവീനർ കെ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർമാൻ ബ്രിജേഷ് പൈനി അദ്ധ്യക്ഷത വഹിച്ചു. നികേഷ് മാടായി മുഹമ്മദ് അത്താവുള്ള എ.ടി. ശശി, സരേഷ് പെരിയങ്ങാനം, എ.വി.ഗിരീശൻ , രതീഷ് പെരിയങ്ങാനം എന്നിവർ പ്രസംഗിച്ചു.ആറുഗഡു ക്ഷാമബത്ത അനുവദിക്കുക, ശമ്പളപരിഷ്‌ക്കരണ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ ആനുകൂല്യം നൽകുക, പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അദ്ധ്യാപകരും ജീവനക്കാരും പണിമുടക്കുന്നത്.