
കണ്ണൂർ: പള്ളിക്കുന്ന് രാധാവിലാസം യു.പി സ്‌കൂളിന്റെ നവതിയാഘോഷത്തിന്റെ ഉദ്ഘാടനവും നവതി സ്മാരകമായ ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും 26ന് നടക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. കെ.സുധാകരൻ എം.പി മുഖ്യപ്രഭാഷണം നടത്തും. കെ.വി.സുമേഷ് എം.എൽ.എ മുഖ്യാതിഥിയാകും. നവതി സ്മാരകമായ ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം കണ്ണൂർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ നിർവഹിക്കും. ഉന്നതവിജയികൾക്ക് തളിപ്പറമ്പ് തൃച്ഛംബരം ചെങ്ങളവീട്ടിൽ നാരായണവാര്യരുടെ സ്മരണാർത്ഥം മകൻ പി.വി .ജയചന്ദ്രൻ നൽകുന്ന 25000 രൂപയുടെ വിദ്യാഭ്യാസ പ്രോത്സാഹന പ്രൈസ് മണി വിതരണ ഉദ്ഘാടനവും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും.വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെ.എൻ .രാധാകൃഷ്ണൻ, രവീന്ദ്രനാഥ് ചേലേരി, യു.കെ .ദിവാകരൻ, രിധു സജിത്ത്, പി.വി. സിന്ധു എന്നിവർ പങ്കെടുത്തു.