
പിലാത്തറ: അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടന്ന മുഹൂർത്തത്തിൽ രാഘവപുരം സഭായോഗം ആസ്ഥാനമായ ചെറുതാഴം കണ്ണിശ്ശേരികാവിൽ അശോകവൃക്ഷത്തെകൾ നട്ട് രാഘവപുരം സഭായോഗം. നാരായണ മംഗലത്ത് അഗ്നിശർമ്മൻ നമ്പൂതിരി, തിരുത്തുമുക്ക് വാസുദേവൻ നമ്പൂതിരി എന്നിവരോടൊപ്പം മലബാറിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഭാസ്‌കരൻ വെള്ളൂരും അശോകത്തൈ നട്ടു. സഭായോഗം അദ്ധ്യക്ഷൻ ഡോ.ടി.സി.ഗോവിന്ദൻ നമ്പൂതിരി, സെക്രട്ടറി കെ.പി.ഹരി നമ്പൂതിരി, വേദവിദ്യാപ്രതിഷ്ഠാനം ഡയറക്ടർ ഡോ.ഇ.എൻ.ഈശ്വരൻ എന്നിവർ നേതൃത്വം നൽകി. വിവിധ ജില്ലകളിൽ നിന്നുള്ള ദേശസമിതി ഭാരവാഹികളും പ്രവർത്തകരും സത്സംഗത്തിൽ സംബന്ധിച്ചു. 1230മത് രാഘവപുരം വാർഷിക വേദഭജനത്തിനും തുടക്കംകുറിച്ചു.