
പയ്യന്നൂർ : റോട്ടറി ക്ലബ്ബ് ,ജില്ലാ മാസ്റ്റേഴ്സ് അസോസിയേഷന്റെ സഹകരണത്തോടു കൂടി സംഘടിപ്പിച്ച മാസ്റ്റേർസ് ഓപ്പൺ അത്‌ലറ്റിക് മീറ്റ് ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ദ്രോണാചാര്യ അവാർഡ് ജേതാവും കബഡി കോച്ചുമായ ഇ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.റോട്ടറി പ്രസിഡന്റ് അഡ്വ.കെ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. സുബേദാർ മേജറും സെയിലിംഗ് കോച്ചുമായ മധു പുതുവക്കലിനെ ആദരിച്ചു. തിരഞ്ഞെടുത്ത നൂറോളം വിദ്യാർത്ഥികൾക്കുള്ള സൗജന്യ സ്പോർട്സ് ഷൂ വിതരണം, റോട്ടറി ഡിസ്ട്രിക്ട് അവാർഡ് ചെയർമാൻ എം.പി.എം.മുബാഷിർ നിർവ്വഹിച്ചു. റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ വി.ജി.നായനാർ സമ്മാനങ്ങൾ വിതരണം ചെയ്തു. റോട്ടറി അസിസ്റ്റന്റ് ഗവർണർ കെ.അരവിന്ദാക്ഷൻ, ഡിസ്ട്രിക്ട് ഡപ്യൂട്ടി കോർഡിനേറ്റർ സുരേഷ് ഷേണായി, അഡ്വ.പി.പ്രഭാകരൻ സംസാരിച്ചു. പ്രോഗ്രാം ചെയർമാൻ ഇ.പി.ചന്ദ്രൻ സ്വാഗതവും സെക്രട്ടറി ടി.എ.രാജീവൻ നന്ദിയും പറഞ്ഞു.