
കാഞ്ഞങ്ങാട്: അമ്പലത്തറയിൽ ജില്ലാ റൈഫിൾ അസോസിയേഷന്റെ പുതുതായി നിർമ്മിച്ച ഓഫീസും ഷൂട്ടിംഗ് റേഞ്ചും എ.ഡി.ജി.പി മനോജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. ജില്ലാകളക്ടർ കെ.ഇമ്പശേഖർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് ചീഫ് പി.ബിജോയ് സോവനീർ പ്രകാശനം ചെയ്യും. ഡോ.ഡി.സജിത്ത് ബാബു, എച്ച്.ദിനേശ്, ഡോ.വി.സി ജയിംസ്, സി കെ.അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിക്കും. ഒരേസമയം 25 കുട്ടികൾക്ക് ഷൂട്ടിംഗ് പരിശീലന സൗകര്യം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. പതിനാലിനും 21 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം.5000 രൂപയാണ് ലൈഫ് ടൈം മെമ്പർഷിപ്പ് ഫീസ്. വാർത്താസമ്മേളനത്തിൽ സബ് കളക്ടർ സൂഫിയാൻ,അഹമ്മദ് ഡിവൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ ,എം.ശ്രീകണ്ഠൻ നായർ, സംസ്ഥാന ട്രഷറർ അഡ്വ കെ.എ.നാസർ, രാജേന്ദ്രകുമാർ, ഫൈസൽ എന്നിവർസംബന്ധിച്ചു.