ഇരിട്ടി: കേരള -കർണാടക അതിർത്തിയായ കൂട്ടുപുഴയിലെ പാലത്തിന് സമീപം നിർമ്മിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവിട്ടാണ് നിർമ്മാണം. കോൺക്രീറ്റ് ബിൽഡിംഗിൽ ശീതികരിച്ച ഒരു മുറിയും ശുചി മുറിയുമാണ് ഉണ്ടാവുക. ഇരിട്ടി എ.എസ്.പി യുടെ കീഴിലുള്ള അഞ്ച് സ്റ്റേഷൻ പരിധിയിലെ പൊലീസുകാരാണ് ഇവിടെ മാറി മാറി ഡ്യൂട്ടി ചെയ്യുന്നത്.

ചടങ്ങിൽ ഇരിട്ടി എ.എസ്.പി.യോഗേഷ് മന്ദയ്യ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, ലിസ്സി തോമസ്, മേരി റജി, എം. കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.