cherkalam
ചെർക്കളം അബ്ദുള്ള

കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിലെ യതീംഖാനയിൽ ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന മുൻമന്ത്രി ചെർക്കളം അബ്ദുള്ള അനുസ്മരണ സംഗമവും സാംസ്കാരിക സമ്മേളനവും പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9ന് പതാക ഉയർത്തൽ, 10ന് യതീംഖാന മീറ്റ്, ഉച്ചയ്ക്ക് 12ന് വഖഫ് സമ്മേളനം, 1.30ന് അനുസ്മരണ സംഗമം, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും. ചെർക്കളം അബ്ദുള്ള സ്മാരക അവാർഡുകൾ പ്രൊഫ. ഖാദർ മൊയ്‌ദീനും ടി. പത്മനാഭനും വൈ. സുധീർ കുമാർ ഷെട്ടിക്കും പാണക്കാട് തങ്ങൾ സമർപ്പിക്കും. കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു, മുൻമന്ത്രിമാരായ രാമനാഥ റൈ, വിനയ കുമാർ സൊറൊക്കെ, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ്‌ ബഷീർ, എം.പിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, പി.വി. അബ്ദുൽ വഹാബ്, എൻ.എ. ഹാരിസ് എം.എൽ.എ. തുടങ്ങിയവർ പങ്കെടുക്കും.

വൈകുന്നേരം 4ന് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സ്വാമി സച്ചിദാനന്ദ ഭാരതി, ബേള ചർച്ച് പാരീഷ് പ്രീസ്റ്റ് ഫാദർ സ്റ്റാനി പെരേര, സയ്യിദ് ഹാമിദ് അഹ്‌ദൽ തങ്ങൾ, മന്ത്രി റോഷി അഗസ്റ്റിൻ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., എ.കെ.എം. അഷ്‌റഫ്‌ എം.എൽ.എ. തുടങ്ങിയവർ പങ്കെടുക്കും. 7ന് നടക്കുന്ന സമാപനസമ്മേളനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകൻ നവാസ് പാലേരി ചെർക്കളം അനുസ്മരണ കഥാപ്രസംഗം അവതരിപ്പിക്കും. വാർത്താ സമ്മേളനത്തിൽ സയ്യിദ് യു.കെ. സൈഫുള്ള തങ്ങൾ, സയ്യിദ് ഹാദി തങ്ങൾ, എ.കെ. ആരിഫ് സാഹിബ്, സിദ്ദീഖ് ദണ്ടഗോളി സാഹിബ്, ജമീല ദണ്ടഗോളി എന്നിവർ പങ്കെടുത്തു.