പരിയാരം: യു.ഡി.എഫ് അനുകൂല സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പണിമുടക്കിന് അഭിവാദ്യം അർപ്പിച്ച് എൻ.ജി.ഒ അസോസിയേഷൻ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ബ്രാഞ്ച് പ്രകടനം നടത്തി. മെഡിക്കൽ കോളേജിനെ സംബന്ധിച്ച് 2016ന് ശേഷമുള്ള ആനുകൂല്യങ്ങൾ നൽകുകയോ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല സഹകരണത്തിലാണോ സർക്കാരിലാണോ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത നിലയിൽ ജീവിതം തകർന്ന് വീർപ്പുമുട്ടി കഴിയുകയാണ് ജീവനക്കാർ. ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കാനോ അവരുടെ സർവീസ് പ്രൊട്ടക്ഷൻ ചെയ്യാനോ ഇതുവരെ തയാറായിട്ടുമില്ല. പ്രകടനത്തിന് കെ.വി. ദിലീപ്കുമാർ, കെ. ശാലിനി, ടി.വി. ഷാജി, പി. രംഗനാഥൻ, പി.എം. അനൂപ്, കെ.ആർ. സുരേഷ്, പി.വി. രാമചന്ദ്രൻ, കെ.വി. പ്രേമാനന്ദ്, പി.വി. സുരേഷ് ബാബു, റോബിൻ ബേബി, പി.വി.ടി പ്രദീപൻ എന്നിവർ നേതൃത്വം നൽകി. പി.ഐ ശ്രീധരൻ, യു.കെ മനോഹരൻ, ഒ.വി സീന എന്നിവർ പ്രസംഗിച്ചു.