
കാഞ്ഞങ്ങാട്: കിഴക്കുംകര ശാന്തി കലാമന്ദിരത്തിന്റെ അറുപതാം വാർഷിക ആഘോഷ സമാപന സമ്മേളനം സി പി.എംസംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്തു.സംഘാടകസമിതി ചെയർമാൻ കെ. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. സി പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് ഏരിയാസെക്രട്ടറി കെ.രാജ്‌മോഹൻ, ഏരിയാ കമ്മിറ്റി അംഗം എം.പൊക്ലൻ, അജാനൂർ ഫസ്റ്റ് ലോക്കൽ സെക്രട്ടറി എം.വി.രാഘവൻ, അജാനൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.മീന, പഞ്ചായത്ത് അംഗം കെ.വി.ലക്ഷ്മി, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം.കെ.വിജയകുമാർ എന്നിവർ സംസാരിച്ചു.സംഘാടകസമിതി ജനറൽ കൺവീനർ. കെ.മോഹനൻ സ്വാഗതവും ട്രഷറർ വി.നാരായണൻ നന്ദിയും പറഞ്ഞു. സജിത്ത് കണ്ണൻ,കെ. വി.ആദിത്യൻ എന്നിവരെ ആദരിച്ചു. തുടർന്ന് ശാന്തി കലാമന്ദിരം അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അഥീന നാട്ടറിവ്.