fruit

പനത്തടി: പനത്തടി ഗ്രാമ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഏർപ്പെടുത്തിയ ഫലവൃക്ഷതൈകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ്‌ പ്രസന്നപ്രസാദ് നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പത്മകുമാരി, ബ്ളോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലത അരവിന്ദൻ, പനത്തടി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ ശിവദാസ്, ബ്ലോക്ക്‌ മെമ്പർ അരുൺ രംഗത്തുമല, വാർഡ് മെമ്പർമാരായ മഞ്ജുഷ, എം.വിൻസെന്റ് തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ കൃഷി ഓഫീസർ അരുൺ ജോസ് സ്വാഗതം പറഞ്ഞു.