chemistry

പയ്യന്നൂർ :പയ്യന്നൂർ കോളേജ് കെമിസ്ട്രി വിഭാഗം, പ്രൊഫ കെ.ടി.കെ.ഫൗണ്ടേഷൻ, കേരള സ്റ്റേറ്റ് ഹയർ എജ്യുക്കേഷൻ കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ പയ്യന്നൂർ കോളേജിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസർ ഡോ.അരുൺ ഇസ്‌ലൂർ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ഡോ.വി.എം.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.വൈ.വി.സുകുമാരൻ , ഡോ.പി.ആർ.സ്വരൻ ,ഡോ .കെ.എം.യമുന, ഡോ.കെ.കെ.ഗോപിക, പി.വി.അർജുൻ സംസാരിച്ചു. കെമിസ്ട്രി വിഭാഗം മേധാവി കെ.പി.ശ്രുതി സ്വാഗതവും ഡോ.എ.എം.വിജേഷ് നന്ദിയും പറഞ്ഞു.കെമിസ്ട്രി അസോസിയേഷൻ ഉദ്ഘാടനം പ്രൊഫ. ഡോ.പി. വേണുഗോപാലൻ നിർവ്വഹിച്ചു. ഡോ.രഹാന അമീൻ, മഞ്ജു.ആർ.നാഥ്, എം.കെ.രഞ്ജുഷ , ഡോ.കെ.വി.സുജിത്ത് , ഡോ.എൻ.ആരാധന എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു.സെക്രട്ടറി സാന്ദ്ര രാജീവൻ നന്ദി പറഞ്ഞു.