
മാഹി: രാജ്യത്തുടനീളം റിപ്പബ്ളിക് ദിനത്തിൽ രാവിലെ 8ന് ദേശീയ പതാക ഉയർത്തുമ്പോൾ മാഹിയിലെ പ്ലാസ് ദ ആംസ് ഗ്രൗണ്ടിൽ പതാക ഉയർത്താൻ 10.20 ആകും. പുതുച്ചേരിയുടെ അധിക ചുമതലയുളള തെലുങ്കാന ഗവർണർ തമിഴ് സൈ സൗന്ദർരാജൻ രാവിലെ 8ന് സംസ്ഥാനത്ത് പതാക ഉയർത്തിയതിന് ശേഷം വിമാന മാർഗ്ഗം പുതുച്ചേരിയിലെത്തി 10.15 ഓടോയാണ് പതാക ഉയർത്തുക. ഇതിന് ശേഷം അഞ്ച് മിനുട്ട് കഴിഞ്ഞ് മാത്രമേ മാഹി അടക്കമുള്ള സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിൽ പതാക ഉയർത്തു. മാഹിയിൽ റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ ശിവ് രാജ് മീണയാണ് പതാക ഉയർത്തുന്നത്. മാഹിയിൽ മാത്രമായി പതാക ഉയർത്തൽ വൈകിക്കുന്നത് ഒഴിവാക്കണമെന്ന് ജനശബ്ദം മാഹി പ്രവർത്തക സമിതി ആവശ്യപ്പെട്ടു.