1

 ടി.പത്മനാഭനും വൈ. സുധീർ കുമാർ ഷെട്ടിയും ചെർക്കളം സ്മാരക അവാർഡ് ഏറ്റുവാങ്ങി

കാസർകോട് : മുൻ മന്ത്രിയും പ്രമുഖ ലീഗ് നേതാവും മുൻമന്ത്രിയുമായിരുന്ന ചെർക്കളം അബ്ദുള്ളയുടെ ഓർമ്മകൾ നിറഞ്ഞു നിന്ന അനുസ്മരണ പരിപാടി സമാപിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ യതീംഖാനയിൽ നടന്ന അനുസ്മരണ സംഗമം പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ചെർക്കളം അബ്ദുള്ള സ്മാരക അവാർഡുകൾ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ടി. പത്മനാഭനും വൈ.സുധീർ കുമാർ ഷെട്ടി, സൂപ്പി വാണിമേൽ എന്നിവർക്ക് സമർപ്പിച്ചു.
ചെർക്കളം ഓർമ്മ എന്ന് പേരിട്ട സോവനീർ ചടങ്ങിൽ കർണ്ണാടക സ്പീക്കർ യു.ടി.ഖാദർ വിതരണം ചെയ്തു. കർണാടക മുൻ മന്ത്രി രാമനാഥ റൈ, എം.പി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ബേള ചർച്ചിലെ ഫാദർ സ്റ്റാനി പെരേര, സ്വാമി പ്രേമാനന്ദ തുടങ്ങിയവർ പങ്കെടുത്തു.സ്വാഗത സംഘം ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് ആദ്ധ്യക്ഷത വഹിച്ചു. ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളം സ്വാഗതവും സെക്രട്ടറി ജനറൽ മുജീബ് തളങ്കര നന്ദിയും പറഞ്ഞു. പ്രമുഖ പ്രഭാഷകൻ നവാസ് പാലേരി ചെർക്കളം അനുസ്മരണ കഥാ പ്രസംഗം അവതരിപ്പിച്ചു.

. രാവിലെ സ്വാഗത സംഘം ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് പതാക ഉയർത്തി. തുടർന്ന് യതീംഖാന മീറ്റും ഉച്ചക്ക് വഖഫ് സമ്മേളനവും നടത്തി.