പേരാവൂർ: പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ഫെബ്രുവരി 2 മുതൽ 7 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രണ്ടിന് 4 മണിക്ക് കൊടിയേറ്റം, വൈകുന്നേരം 6.30 ന് കലവറ നിറക്കൽ ഘോഷയാത്ര, 7 മണിക്ക് സാംസ്‌കാരിക സമ്മേളനവും കലാകായിക മത്സരങ്ങളിലെ വിജയികൾക്കുള്ള ആദരവും. 8 മണിക്ക് വി.കെ.സുരേഷ് ബാബുവിന്റെ പ്രഭാഷണം, 9 ന് കരോക്കെ ഗാനമേള.
ശനിയാഴ്ച രാത്രി 8 മണിക്ക് സ്റ്റേജ് മെഗാഷോ, ഞായറാഴ്ച രാത്രി 7.30 ന് പ്രാദേശിക കലാ പരിപാടികൾ നൃത്തനൃത്ത്യങ്ങൾ,
തിങ്കളാഴ്ച രാത്രി 7.30 ന് കളർഫുൾ മെഗാഷോ ആൻഡ് അക്രോബാറ്റിക് ഡാൻസ് ,ചൊവ്വാഴ്ച രാത്രി 9 ന് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഘോഷയാത്ര പേരാവൂരിൽ സംഗമിച്ച് മടപ്പുരയിലേക്ക് പുറപ്പെടും. രാത്രി 11 മണിക്ക് പുണ്യപുരാണ നാടകം കാളിക, ബുധനാഴ്ച പുലർച്ചെ 4 ന് തമ്പുരാട്ടി, വൈകുന്നേരം 4 ന് കൊടിയിറക്കൽ.
ഉത്സവ ദിവസങ്ങളിൽ രാവിലെ 6 ന് തിരുവപ്പന വെള്ളാട്ടമുണ്ടാകും. വാർത്താ സമ്മേളനത്തിൽ മടപ്പുര സംരക്ഷണ സമിതി ഭാരവാഹികളായ കെ.കെ. മോഹൻദാസ്, എൻ.വി. ജനാർദ്ദനൻ, എം. ഭാസ്‌കരൻ, വി. അശോകൻ എന്നിവർ സംബന്ധിച്ചു.