കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും ഫെബ്രുവരി എട്ടിന് ജനകീയ പ്രതിരോധം എന്ന മുദ്രാവാക്യം ഉയർത്തി പാർലമെന്റിലേക്ക് നടത്തുന്ന മാർച്ചിന് മുഴുവൻ ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്നും പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന് മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്നും കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കാഞ്ഞങ്ങാട് നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. കുന്നുമ്മൽ ബാങ്ക് ഹാളിൽ നടന്ന കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി വിശ്വനാഥൻ സംഘടനാ തീരുമാനം വിശദീകരിച്ചു. കെ. രഘു, കെ.വി തങ്കമണി, ടി.വി രാജീവൻ, കെ.വി ബാലൻ, ഒ.പി ലങ്കേഷ് സംസാരിച്ചു.