
ചെറുവത്തൂർ: സെപക് താക്രോ സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിന് ചെറുവത്തൂർ കുട്ടമത്ത് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയത്തിൽ എം. രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ.അയൂബ്, ജില്ലാ പ്രസിഡന്റ് വി.പി.യു. മുഹമ്മദ് എന്നിവർ പതാകകൾ ഉയർത്തി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ സി.വി.ഗിരീശൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.വി.ബാബു, സംഘാടക സമിതി ചെയർമാൻ കെ.കൃഷ്ണൻ, കെ.രമണി, എം.കുഞ്ഞിരാമൻ, രാജേന്ദ്രൻ പയ്യാടക്കത്ത്, പി.വസന്ത, പി.പി.അശോകൻ, ടി.എം.അബ്ദുൾ റഹ്മാൻ, വി.എംമോഹനൻ, എം.കെ.വി.രാജേഷ്, കെ.രഘുനാഥ്, എം.ബാലകൃഷ്ണൻ, പ്രേം കൃഷ്ണ, കെ.രതീഷ് കുമാർ, പി.രതീഷ് ബാബു എന്നിവർ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് സമാപന സമ്മേളനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം എ.വി.സജിത്ത് സമ്മാനദാനം നടത്തും.