
കാഞ്ഞങ്ങാട്: ജില്ലയിലെ എല്ലാ ഏരിയകളിലും പഞ്ചായത്ത് തലത്തിൽ കനിവ് പാലിയേറ്റീവ് പ്രവർത്തനം സജീവം ആകണമെന്നും, പാലിയേറ്റീവ് രോഗികളുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാരുകൾ ഇടപെടലുകൾ നടത്തണമെന്നും കനിവ് പാലിയേറ്റീവ് കെയർ സൊസൈറ്റി ജില്ലാ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് കുന്നുമ്മൽ എൻ.എസ്.എസ് ഹാളിൽ ജില്ലാ ചെയർമാൻ കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് ചെയർമാൻ പി.ദാമോദരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.പി.സുകുമാരൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എ. എം.അബ്ദുൽ ഖാദർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി. സി.സുബൈദ, കെ ബാലകൃഷ്ണൻ, പ്രിയേഷ് കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു.ഭാരവാഹികൾ:കെ.വി.കുഞ്ഞിരാമൻ (ചെയർമാൻ),സി ദാമോദരൻ (വൈസ് ചെയർമാൻ),പി.പി.സുകുമാരൻ,(സെക്രട്ടറി),എ. എം..അബ്ദുൽ ഖാദർ (ട്രഷറർ).