kani-nadeel
പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ കണി നടീല്‍ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ആഭിമുഖ്യത്തിൽ വിഷുവിന് കണിയൊരുക്കുന്നതിനുള്ള പച്ചക്കറി നടീൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അംബിക കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ വി.വി സുനിത, സി.ഡി.എസ് മെമ്പർ പി.ആർ ഷീജ, ബ്ലോക്ക് കോഡിനേറ്റർ എ. രജനി, ആനിമേറ്റർ ബി. മുരളി, എ.ഡി.എസ് പ്രസിഡന്റ് പി. രാജലക്ഷ്മി, സെക്രട്ടറി കെ. ഷൈലജ എന്നിവർ സംസാരിച്ചു. എ.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ പങ്കെടുത്തു. അമ്മ ജെ.എൽ.ജി ഗ്രൂപ്പ് അംഗങ്ങളായ കെ. സാവിത്രി, പി. പുഷ്പവല്ലി, ബി ഭാരതി എന്നിവർ ചേർന്ന് വലിയ വീട് തറവാട്ടിലെ 150 ഏക്കർ സ്ഥലത്ത് ജൈവ രീതിയിൽ തണ്ണിമത്തൻ, മുളക്, പയർ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. വിഷുവിനു വിളവെടുക്കുന്ന രീതിയിൽ ആണ് കൃഷി ഇറക്കിയത്.