
കാഞ്ഞങ്ങാട്: കാരാട്ട് തറവാട്ടിൽ ആയില്യം ഉത്സവം സമാപിച്ചു.കല്ലമ്പള്ളി ഹരികൃഷ്ണൻ നമ്പൂതിരി ഉത്സവ ചടങ്ങുകളിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. മഡിയൻ കൂലോം കലശ മഹോത്സവ ഭാഗമായി കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്ത് നിന്നും കഴിഞ്ഞ വർഷങ്ങളിൽ കലശം എഴുന്നെള്ളിച്ച തറവാട്ടംഗം എ.വിനു,നെല്ലിക്കാട്ട് കണ്ണൻ അടമ്പിൽ എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. തറവാട് കമ്മിറ്റി പ്രസിഡന്റ് എ.ഗംഗാധരൻ ആലയി ഉപഹാര വിതരണം നടത്തി. കെ.വി.കൃഷ്ണൻ മുറിയനാവി, എ.ടി. ശശി ഹരിപുരം, കുമാരൻ പടന്നക്കാട്, നാരായണൻ മടയൻ,എന്നിവർ സംസാരിച്ചു. ഉത്സവ ഭാഗമായി നിരവധി ഭക്തജനങ്ങൾ സംബന്ധിച്ചു. അന്ന പ്രസാദ വിതരണവും നടന്നു.