
തിരുമേനി: ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ശിവഗിരി മഠം ഏറ്റെടുത്ത തിരുമേനി കോറാളിമലയിലെ കാവേരിക്കുളം സന്ദർശിച്ചു. ക്ഷേത്രം ഏറ്റെടുത്ത ശേഷം ആദ്യമായാണ് ശിവഗിരി മഠാധിപതി ഇവിടം സന്ദർശിക്കുന്നത്.
കാവേരി കുളം ക്ഷേത്രം പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് സ്വാമി സച്ചിദാനന്ദ ക്ഷേത്രം സന്ദർശിച്ചത്. ക്ഷേത്ര സന്നിധിയിൽ സ്വാമികൾക്ക് സ്വീകരണം നൽകി. തുടർന്ന് ദേവീപൂജയും നടന്നു. സ്വാമി വിരജാനന്ദഗിരി, സ്വാമി സുരേശ്വരാനന്ദ എന്നിവരും സ്വാമികൾക്കൊപ്പമുണ്ടായിരുന്നു. തുടർന്നു നടന്ന സമ്മേളനത്തിൽ സ്വാമി സുരേശ്വരാനന്ദ അദ്ധ്യക്ഷത വഹിച്ചു.സ്വാമി സച്ചിദാനന്ദ പ്രഭാഷണം നടത്തി. ഇ.ബി. അരുൺ, ക്ഷേത്രം രക്ഷാധികാരി അപ്പുക്കുട്ടക്കുറുപ്പ് കാർത്തികപ്പള്ളി, ഭരതൻ വെള്ളരിക്കുണ്ട്, വിജയരംഗൻമാസ്റ്റർ, സുനിൽ പേപ്പതിയിൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ നിരവധി ആളുകൾ പങ്കെടുത്തു. അന്നദാനവും നടന്നു.
കാവേരിക്കുളത്ത് ആത്മീയകേന്ദ്രമാക്കും: സ്വാമി സച്ചിദാനന്ദ
കാവേരി കുളത്തെ ഭൗതികവും ആത്മീയവുമായ കേന്ദ്രമാക്കി മാറ്റുമെന്നും ശാരദാ മഠം സ്ഥാപിക്കുമെന്നും ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ആലുവയിൽ ശ്രീനാരായണ ഗുരു നടത്തിയ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വർഷം കാവേരിക്കുളത്ത് ശതാബ്ദി സമ്മേളനം നടത്തും.സർവ്വമത പാഠശാലയുടെ ഒരു ശാഖ ഇവിടെ തുടങ്ങുമെന്നും പഠന ക്യാമ്പുകളും മറ്റും ഇവിടെ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.