vhp
ചെറുതാഴം കണ്ണിശ്ശേരി കാവിൽ വേദമന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ച് വി.എച്ച്.പി അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ പ്രസംഗിക്കുന്നു

പിലാത്തറ: സർക്കാർ ഉടമസ്ഥതയിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും ഭരണച്ചുമതല വിശാസികളായ ഹിന്ദുക്കൾക്ക് വിട്ടുകിട്ടുന്നതിനായി വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ തലത്തിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് അഡ്വ. അലോക് കുമാർ പറഞ്ഞു. ശ്രീരാഘവപുരം സഭായോഗം ആസ്ഥാനമായ ചെറുതാഴം കണ്ണിശ്ശേരി കാവിൽ വേദമന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ സ്വാമി അദ്ധ്യക്ഷത വഹിച്ചു. വാർഷികസഭയുടെ ഉദ്ഘാടനം പത്മനാഭദാസ അവിട്ടംതിരുനാൾ ആദിത്യവർമ്മ നിർവ്വഹിച്ചു. ശൃംഗേരി ശാരദാപീഠം അഡ്മിനിസ്‌ട്രേറ്റർ ഡോ. വി.ആർ.ഗൗരീശങ്കർ വിശിഷ്ടാതിഥിയായിരുന്നു. സ്വാമി സച്ചിതാനന്ദഭാരതി, വടക്കേമന ഈശ്വരപ്രസാദ് നമ്പൂതിരി, ഉത്രട്ടാതി തിരുനാൾ രാമവർമ്മരാജ, പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരി പുരസ്‌ക്കാരം ഏറ്റുവാങ്ങി. പേർക്കുണ്ഡി വാദ്ധ്യാൻ ഹരി നമ്പൂതിരി റിപ്പോർട്ട് അവതരിപ്പിച്ചു. തെക്കെ ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരി സ്വാഗതവും മരങ്ങാട് നാരായണൻ നമ്പൂതിരി നന്ദിയും പറഞ്ഞു.