rifile-aso

കാഞ്ഞങ്ങാട്‌: ജില്ലാ റൈഫിൾ അസോസിയേഷൻ അമ്പലത്തറയിൽ നിർമ്മിച്ച അത്യാധുനിക ഷൂട്ടിംഗ്‌ റേഞ്ചും ആസ്ഥാന മന്ദിരവും അസോസിഷേയൻ സംസ്ഥാന പ്രസിഡന്റ് എ.ഡി.ജി.പി മനോജ്‌ തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു.

രണ്ടുകോടി രൂപ ചിലവിട്ടാണ്‌ പരിശീലന കേന്ദ്രം സ്ഥാപിച്ചത്‌.ജില്ലാ കലക്ടർ കെ.ഇമ്പശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ.വി .സി ജെയിംസ്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ.അരവിന്ദാക്ഷൻ, വാർഡ്‌ മെമ്പർ സി കെ.സബിത, ടി.വി.രാജേന്ദ്രകുമാർ, എ.കെ.ഫൈസൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി അഡ്വ.കെ.എ.നാസർ സ്വാഗതവും എം.ശ്രീകണഠൻ നായർ നന്ദിയും പറഞ്ഞു.2018ൽ കലക്ടറായിരുന്ന ഡോ.ഡി.സജിത്ത് ബാബുവാണ് ഷൂട്ടിംഗ് റേഞ്ചിന് തറക്കല്ലിട്ടത്. നാലുവർഷം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചത്.