
കണ്ണൂർ: മോദിയുടെ ഗ്യാരന്റി പുതിയ കേരളം എന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പി സംസ്ഥാന പ്രസിഡന്റും എൻ.ഡി.എ ചെയർമാനുമായ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂർ മണ്ഡലത്തിൽ. ഉദ്ഘാടന സദസ്സ് കളക്‌ട്രേറ്റ് മൈതാനിയിൽ ഉച്ചയ്ക്ക് 2ന് കലാപരിപാടികളോടെ ആരംഭിക്കും.
3ന് പദയാത്ര ഭരത് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ബി.ജെ.പി, എൻ.ഡി.എ സംസ്ഥാന നേതാക്കൾ പ്രസംഗിക്കും. 4.30ന് ആരംഭിക്കുന്ന പദയാത്ര ടൗൺ സ്‌ക്വയർ, പഴയ ബസ് സ്റ്റാൻഡ്, മുനീശ്വരൻ കോവിൽ, റെയിൽവേ സ്‌റ്റേഷൻ റോഡ്, താവക്കര, കളക്ട്രേറേറ്റിനു മുൻവശം, ഗാന്ധി സ്ക്വയർ, തെക്കീബസാർ വഴി പുതിയതെരു ഹൈവേ ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് പുതിയതെരുവിൽ നടക്കുന്ന പൊതുസമ്മേളനത്തെ എൻ.ഡി.എ നേതാക്കൾ അഭിസംബോധന ചെയ്യും.
ജാഥ ക്യാപ്റ്റൻ രാവിലെ 7ന് പറശ്ശിനി മടപ്പുരയിൽ ദർശനം നടത്തും. 9ന് തയ്യിൽ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളുടെ കൂടെ പ്രഭാതഭക്ഷണം. 9.30ന് പള്ളിക്കുന്നിൽ കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളിൽ അംഗങ്ങളായവരുടെ സംഗമത്തിലും 12ന് മത സാമുദായിക നേതാക്കളുടെയും പൗരപ്രമുഖരുടെയും സ്‌നേഹസംഗമത്തിലും പങ്കെടുക്കും.