chithram
ഉത്തരമേഖല ചിത്രരചനാ മത്സരം ആർട്ടിസ്റ്റ് സതീശങ്കർ ഉദ്ഘാടനം ചെയ്യുന്നു

ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം, ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് ധീരജവാൻ പടിക്കലകണ്ടി ഷാജി സ്മാരക സ്വർണ്ണ മെഡലിന് വേണ്ടിയുള്ള ഉത്തരമേഖല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. പ്രീ പ്രൈമറി മുതൽ എട്ടാംതരം വരെയുള്ള വിദ്യാർഥികൾക്കായിരുന്നു മത്സരം. ക്ഷേത്ര ഓഡിറ്റോറിയത്തിൽ പ്രശസ്ത ചിത്രകാരി കലൈമാമണി സതീശങ്കർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.പി ബാലൻ വിശിഷ്ടവ്യക്തിയെ ആദരിച്ചു. ക്ഷേത്ര സെക്രട്ടറി പി.കെ സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ഹരീഷ് ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് എൻ.കെ പദ്മനാഭൻ നന്ദിയും പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നും നൂറുകണക്കിനു മത്സരാർത്ഥികൾ പങ്കെടുത്തു. ഫെബ്രുവരി 9ന് വൈകുന്നേരം വായനശാലയുടെ പത്താം വാർഷിക സാംസ്‌കാരിക സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.