പാണത്തൂർ: ഏപ്രിൽ 27, 28 തീയതികളിലായി പുനഃപ്രതിഷ്ഠ നടക്കുന്ന പാണത്തൂർ കുറത്തിപ്പതി ശ്രീ രക്തേശ്വരി ദേവസ്ഥാനത്ത് 151 അംഗ ആഘോഷകമ്മറ്റി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ. ബാലചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ദേവസ്ഥാനം പ്രസിഡന്റ് എം.കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ സൗമ്യ മോൾ, കെ.ജെ ജയിംസ്, ഹരിദാസ്, സി.ആർ ബിജു, ആർ. സൂര്യനാരായണ ഭട്ട്, മധുസൂദനൻ കാട്ടൂർ, കെ. ഗോപാലകൃഷ്ണൻ, പി. രാമചന്ദ്ര സറളായ, മധു റാണിപുരം, പി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. കെ.എം മോഹനൻ സ്വാഗതവും പി.കെ ഉഷാകുമാരി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എൻ. ബാലചന്ദ്രൻ നായർ (ചെയർമാൻ), എം.കെ സുരേഷ് (വർക്കിം ചെയർമാൻ), കെ.എം മോഹനൻ (ജനറൽ കൺവീനർ), പി. കൃഷ്ണകുമാർ (ട്രഷറർ).