പയ്യന്നൂർ: കോൺഗ്രസ്സ് പയ്യന്നൂർ മണ്ഡലം ക്യാമ്പ്, കേളോത്ത് സെൻട്രൽ യു.പി. സ്കൂളിൽ തയ്യാറാക്കിയ വി.എൻ. എരിപുരം നഗറിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. എ.പി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എം.പി. ഉണ്ണികൃഷ്ണൻ, എം. നാരായണൻകുട്ടി, പി. ലളിത, കെ.പി മോഹനൻ, അഡ്വ. ഡി.കെ ഗോപിനാഥൻ, കെ. ജയരാജ്, കെ.കെ. ഫൽഗുണൻ, അത്തായി പദ്മിനി, വി.എം. പീതാംബരൻ, ബൈജു ലാൽ, സ്നേഹജൻ, കെ. രാജൻ, ഡി.പി. ഭരത്, നവനീത് ഷാജി, അർഷാദ് സംസാരിച്ചു. അഡ്വ. റഷീദ് കവ്വായി, അഡ്വ. ബ്രിജേഷ് കുമാർ എന്നിവർ ക്ലാസ്സെടുത്തു. മണ്ഡലം പ്രസിഡന്റ് പിലാക്കാൽ അശോകൻ സ്വാഗതവും ജനാർദ്ദനൻ കുറുവാട്ടിൽ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ. രാജൻ ഉദ്ഘാടനം ചെയ്തു.