mumthas-pusthakam

കാഞ്ഞങ്ങാട്: നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കന്റി സ്‌കൂളിലെ ചരിത്ര വിഭാഗം അദ്ധ്യാപികയും കവയിത്രിയുമായ എം.എ മുംതാസിന്റെ 'ടുലിപ്പ് പൂക്കൾ വിരിയും കാശ്മീർ താഴ്വരയിലൂടെ' എന്ന യാത്രാവിവരണ പുസ്തകം ജില്ലാ ലൈബ്രറിക്ക് കൈമാറി. പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളിൽ ഇന്ത്യൻ റിപ്പബ്ലിക് ഇന്നലെ ഇന്ന് നാളെ എന്ന പ്രഭാഷണ പരിപാടിയിൽ ലൈബ്രറി കൗൺസിൽ വികസന സമിതി ചെയർമാൻ അഡ്വ.പി.അപ്പുക്കുട്ടൻ പുസ്തകം ഏറ്റുവാങ്ങി.ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഡോ.ജിനേഷ് കുമാർ എരമം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സി.എൽ.ഹമീദ്, എ.കെ.ശശിധരൻ,അഷ്റഫ് അലി ചേരങ്കൈ, എ.എസ് മുഹമ്മദ് കുഞ്ഞി, ഇട്ടക്കാട് കരുണാകരൻ, രാഘവൻ വലിയ വീട് ,എം.പത്മാക്ഷൻ എന്നിവർ സംസാരിച്ചു.ഡോ.വിനോദ് കുമാർ പെരുമ്പള സ്വാഗതം പറഞ്ഞു.