spc-pared

കാഞ്ഞങ്ങാട്: രണ്ടുവർഷത്തെ പരിശീലനംപൂർത്തിയാക്കിയ ഹൊസ്ദുർഗ്,രാംനഗർ,മടിക്കൈ എന്നീ സ്കൂളുകളിലെ എസ്.പി.സി വിദ്യാർത്ഥികളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ ജില്ലാ പൊലീസ് മേധാവി പി.ബിജോയ സല്യൂട്ട് സ്വീകരിച്ചു.നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത,കാഞ്ഞങ്ങാട് പൊലീസ് എസ്.എച്ച്.ഒ കെ.പി ഷൈൻ, എസ് ഐ കെ.സതീഷ്, ഡി.ഇ.ഒ.ബാലാ ദേവി ,എ.ഇ.ഒ. പി.ഗംഗാധരൻ പ്രിൻസിപ്പൽ ഡോ.എ.വി.സുരേഷ് ബാബു,ഹെഡ്മാസ്റ്റർ എസ്.പി.കേശവൻ,മടിക്കൈ സ്കൂൾ ഹെഡ്മാസ്റ്റർ കെ.സന്തോഷ്,രാംനഗർ സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് പി.അശോകൻഎന്നിവർ സന്നിഹിതരായി. എസ്.പി.സി എ.ഡി.എൻ ഒ.ടി തമ്പാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.വിവിധ വിദ്യാലയങ്ങളിലെ അദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ, എസ്.എം.സി അംഗങ്ങൾ,രക്ഷിതാക്കൾ,എസ്.പി.സി ചാർജുള്ള അദ്ധ്യാപകർ തുടങ്ങി നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു,