homio

കാഞ്ഞങ്ങാട്: ഹോമിയോ മെഡിക്കൽ ക്യാമ്പും സൗജന്യ രക്ത പരിശോധനയും കുണ്ടേന കുണ്ടേൻ വയൽ കമ്മ്യുണിറ്റി ഹാളിൽ. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീത എസ് ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ രമ പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ എൻ.ഖാദർ ,രാധ, കുടുംബശ്രീ ചെയർപേഴ്സൺ റീന, ഊരുമൂപ്പൻ ദാമോദരൻ എന്നിവർ പ്രസംഗിച്ചു.എൻ.എ.എം മെഡിക്കൽ ഓഫീസർ ആയുഷ്മാൻ ഭവ, ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട് ഇ.കെ.സുനീറ ബോധവൽക്കരണ ക്ലാസ്സെടുത്തു.വാർഡ് മെമ്പർ എൻ.ബാലകൃഷ്ണൻ സ്വാഗതവും ജി.എച്ച്.സി എരിക്കുളം മെഡിക്കൽ ഓഫീസർ ഡോ.സി.എച്ച് മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.