
കണ്ണൂർ:അധികാര വികേന്ദ്രീകരണം അട്ടിമറിക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കുക.ബഡ്ജറ്റിൽ അനുവദിച്ച പ്ലാൻ ഫണ്ടും ഗ്രാന്റുകളും പിടിച്ചു വെക്കുന്ന സർക്കാർ നടപടി തിരുത്തുക ,പദ്ധതി വിഹിതം മൂന്നാം ഗഡുവും,മെയിന്റനൻസ് ഗ്രാന്റും അടിയന്തിരമായി നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾ കണ്ണൂർ കളക്ടറേറ്റ് മുമ്പിൽ ധർണ്ണ നടത്തി. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു .ആർ.ജി.പി.ആർ.എസ് ജില്ലാ ചെയർമാൻ മനോജ് കൂവേരി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി.ടി.മാത്യു, അഡ്വ.ടി.ഒ.മോഹനൻ, പി.സി ഷാജി, വി.പി.അബ്ദുൽ റഷീദ്, ലിസി ജോസഫ്, ജൂബിലീ ചാക്കോ, കെ.വേലായുധൻ കെ.കെ.ഫൽഗുണൻ , കുര്യച്ഛൻ പൈമ്പള്ളികുന്നേൽ എന്നിവർ പ്രസംഗിച്ചു,