
ചെറുപുഴ: കക്കോട് വയനാട്ട് കുലവൻ ദൈവക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി, സാംസ്കാരികസദസ് സംഘടിപ്പിച്ചു. ക്ഷേത്രത്തിന് പുതിയതായി നിർമ്മിച്ച മേൽപ്പന്തലിന്റെ സമർപ്പണ ചടങ്ങും നടന്നു. തിമിരി ശിവക്ഷേത്രം മേൽശാന്തി മംഗലത്തില്ലത്ത് ഹരിഗോവിന്ദൻ നമ്പൂതിരി മേൽപ്പന്തൽ സമർപ്പണം നിർവ്വഹിച്ചു. സാംസ്കാരിക സദസ് ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് മധുകരേള അദ്ധ്യക്ഷത വഹിച്ചു. കെ.എൻ രാധാകൃഷ്ണൻ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ, പഞ്ചായത്തംഗം കെ.എം.ഷാജി, നവീകരണ കമ്മിറ്റി ചെയർമാൻ പി. വിജയൻ എന്നിവർ ആദരിക്കൽ നിർവ്വഹിച്ചു. ഇന്ന് പുലർച്ചെ 4 മണി മുതൽ ചെക്കിച്ചേരി ഭഗവതി, പൊട്ടൻ ദൈവം, വീരൻ, നാട്ടുമൂർത്തി തെയ്യങ്ങളും രാവിലെ 9 മണി മുതൽ വയനാട്ട് കുലവൻ, വിഷ്ണുമൂർത്തി, ഗുളികൻ ദൈവക്കോലങ്ങളും കെട്ടിയാടിക്കും.