പയ്യന്നൂർ: ശുചിമുറി മാലിന്യം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കി വിട്ടതിനു പയ്യന്നൂർ സെൻട്രൽ ബസാറിൽ ഹോട്ടൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥർക്ക് 25000 രൂപ പിഴ ചുമത്തി. ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് സ്ക്വാഡ് ആണ് പരിശോധന നടത്തി പിഴയിട്ടത്. തുടർനടപടികൾ സ്വീകരിക്കുന്നതിന് സ്വകാഡ്, നഗരസഭക്ക് നിർദേശം നൽകി. .

പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ ശുചിമുറി മാലിന്യം ഒഴുക്കിവിട്ടതിന് നഗരപാലികാ ആക്ട് അനുസരിച്ചാണ് 25000 രൂപ പിഴ ചുമത്തിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പരിശോധനയിൽ ടീം ലീഡർ പി.പി.അഷ്‌റഫ്, സ്‌ക്വാഡ് അംഗം നിതിൻ വത്സലൻ, നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വിധു ,അനീഷ് , രഹിയ, ശ്രുതി എന്നിവർ പങ്കെടുത്തു.