കണ്ണൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നയിക്കുന്ന വ്യാപാര സംരക്ഷണയാത്രക്ക് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം. വാദ്യമേളങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെ ജാഥാ ലീഡർ രാജു അപ്സര, സംസ്ഥാന ജന. സെക്രട്ടറിയും ജാഥാ കൺവീനറുമായ ദേവസ്യ മേച്ചേരി, സംസ്ഥാന ആക്ടിംഗ് പ്രസിഡന്റും ജാഥാ വൈസ് ക്യാപ്റ്റനുമായ കുഞ്ഞാവു ഹാജി എന്നിവരെ തുറന്ന ജീപ്പിൽ ആനയിച്ച് സ്‌റ്റേഡിയം കോർണറിലെ സ്വീകരണ വേദിയിൽ എത്തിച്ചു. തുടർന്ന് നടന്ന സ്വീകരണ സമ്മേളനം എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പുനത്തിൽ ബാഷിത് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. ജോർജ് തോണിക്കൽ സ്വാഗതം പറഞ്ഞു.