life-style

പടന്നക്കാട്:പെരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും പടന്നക്കാട് കാർഷിക കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ജീവിതശൈലീ രോഗ നിർണ്ണയ ക്യാമ്പും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഡീൻ ഡോ.ടി.സജിതാറാണി ഉദ്ഘാടനം ചെയ്തു. കെ.പി.ശിവജി, പി.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ഡി.ജി.രമേഷ്, സിജോ.എം.ജോസ് എന്നിവർ ക്ലാസ്സെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ഒ.സ്മിത സ്വാഗതവും ദീപിക പ്രദീപ് നന്ദിയും അർപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.ജി.സനിൽ, എം.നിമിഷ, എം.എൽ.എസ്.പിമാരായ സ്വപ്ന രാജേഷ്, ഡിന്നി ജോർജ്, സി ശ്രീവിദ്യ, എം.ഷീബ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. നൂറ്റി ഇരുപത് പേരുടെ ജീവിത ശൈലി രോഗ നിർണ്ണയം ക്യാമ്പിൽ നടത്തി.