-samarm

കാഞ്ഞങ്ങാട്: ആധുനിക ജനാധിപത്യ സർക്കാറുകൾക്ക് ദുരിതം അനുഭവിക്കുന്ന മനുഷ്യരെ ഏറ്റെടുക്കാൻ ബാദ്ധ്യതയുണ്ടെന്നും അതവർ നിറവേറ്റണമെന്നും പ്രശസ്ത കവി പ്രൊഫ.വീരാൻകുട്ടി ആവശ്യപ്പെട്ടു. മിനിസ്റ്റേഷൻ പരിസരത്ത് എൻഡോസൾഫാൻ 1031 സമരസമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 1031 പേരെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകണമെന്നുമാവശ്യപ്പെട്ടാണ് ദുരിതബാധിതർ സമരം തുടങ്ങിയത്. എം.കെ.അജിത അദ്ധ്യക്ഷത വഹിച്ചു. ഡോ.അംബികാസുതൻ മാങ്ങാട് , എ.ഹമീദ് ഹാജി, കാളിദാസൻ മലപ്പുറം, ഡോ.ഇ.ഉണ്ണികൃഷ്ണൻ , പ്രേമചന്ദ്രൻ ചോമ്പാല , പ്രേംനാഥ് വയനാട്, പി.മുരളിധരൻ , പ്രസന്ന കണ്ണപുരം,കെ. കൊട്ടൻ, സുബൈർ പടുപ്പ്, ഹമീദ് ചേരങ്കൈ, ടി.ശോഭന , ഫസൽറഹ്മാൻ , ജയിൻ പി.വർഗ്ഗീസ്,
കൃഷ്ണൻ ബന്തടുക്ക, സി.വി.നളിനി, സി.എച്ച്.ബാലകൃഷ്ണൻ , ഇ.തമ്പാൻ എന്നിവർ പ്രസംഗിച്ചു. പി.ഷൈനി സ്വാഗതവും പ്രമീള ചന്ദ്രൻ നന്ദിയും പറഞ്ഞു.