
കണ്ണൂർ:ജില്ലയിലെ വ്യവസായ സംരംഭകർക്ക് ഉൽപാദന വിപണന മേഖലയിലേക്ക് ആവശ്യമായ വാഹനങ്ങൾ വാങ്ങുന്നതിനും അതിനുവേണ്ട വായ്പ സംവിധാനം ഒരുക്കുന്നതിനും ഫെബ്രുവരി രണ്ട് മുതൽ നാല് വരെ ജില്ല വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഓട്ടോമാർട്ടും എം.എസ്.എം.എസ്.ഇ.എസ് എക്സ്പോയും സംഘടിപ്പിക്കുന്നു. കണ്ണൂർ ടൗൺസ്ക്വയറിൽ രണ്ടിന് ഉച്ചയ്ക്ക് 11ന് കളക്ടർ അരുൺ കെ.വിജയൻ ഉദ്ഘാടനം ചെയ്യും. വാഹന ഉൽപാദന, വിപണ സ്ഥാപനങ്ങൾ, ആക്സസറീസ് വിൽപന സ്ഥാപനങ്ങൾ, ബാങ്കുകൾ ഉൾപെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ, സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയെ ഉൾപെടുത്തിയാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ ജില്ലാവ്യവസായ കേന്ദ്രം ജനറൽ മാനേജർ എ.എസ്.ഷിറാസ്, ടി.മിലേഷ്, സമീർ മാവിലായി എന്നിവർ പങ്കെടുത്തു.