adarav-

കാസർകോട് :റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യം പത്മശ്രീ ബഹുമതി നൽകിയ ബെള്ളൂർ നെട്ടണിഗയിലെ നെൽ വിത്ത് സംരക്ഷകൻ സത്യനാരായണ ബേളേരിയെ ആദൂർ ജനമൈത്രി പൊലീസ് അദ്ദേഹത്തിന്റെ വീട്ടിൽ എത്തി ആദരിച്ചു. പൊന്നാട അണിയിച്ച് ആദരിച്ച ശേഷം ജനമൈത്രി പൊലീസിന്റെ ഉപഹാരം ആദൂർ എസ്.ഐ അനുരൂപ് കൈമാറി.ചടങ്ങിൽ എസ്.സി പി.ഒ ഉമേഷ്‌, ജനമൈത്രി ബീറ്റ് ഓഫീസർമാരായ മുരളീധരൻ, സന്ദീപ്, സി പി.ഒ ശ്രീരാജ് തുടങ്ങിയവർ സംബന്ധിച്ചു. ബേളേരിയിലെ തറവാട് വീട്ടിൽ എത്തിയ എസ്.ഐയും സംഘവും സത്യനാരായണയുടെ കൃഷിയിടം സന്ദർശിച്ചു. അദ്ദേഹം വിവിധയിടങ്ങളിൽ നിന്നായി ശേഖരിച്ച വിത്തുകളെ സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിഞ്ഞാണ് സംഘം മടങ്ങിയത്.