photo-

പഴയങ്ങാടി:പെരുങ്കളിയാട്ടത്തിന് ധന്യസമാപനം കുറിച്ച് കൊണ്ട് വെങ്ങര ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയുടെ തിരുമുടി നിവർന്നു.പതിനഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ വെങ്ങര ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ സമാപന ദിവസമായ ഇന്നലെ കൈലാസകല്ലിന് സമീപത്ത് അന്നപൂർണേശ്വരിയുടെ തിരുമുടി നിവർന്നത് .

വെങ്ങരയിലെ എം.ടി.ബിജു പെരുവണ്ണാനാണ് മുച്ചിലോട്ടമ്മയുടെ കോലമണിഞ്ഞത്.തിരുമുടി നിവരുന്നതിന് മുമ്പായി കോമരങ്ങളും വാല്യക്കാരും ചേർന്നുള്ള മേലേരി കൈയേറ്റം നടന്നു. വൻ ഭക്തജന തിരക്കാണ് ക്ഷേത്രപരിസരത്ത് പെരുങ്കളിയാട്ട സമാപന ദിവസമായ ഇന്നലെ അനുഭവപ്പെട്ടത്. മകരച്ചൂടിനെ വകവെക്കാതെ മുച്ചിലോട്ട് അമ്മയുടെ തിരുമുടി നിവരൽ ചടങ്ങ് കാണാൻ പതിനായിരങ്ങൾ ക്ഷേത്രമുറ്റത്ത് ഒഴുകിയെത്തി. അന്നദാനവും നടന്നു. രാത്രിയിൽ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി താഴ്ന്നതോടെ പെരുങ്കളിയാട്ടത്തിന് സമാപനമായി.