
ഉദുമ: കൊക്കാൽ ഷൺമുഖ മഠത്തിലെ ആണ്ടിയൂട്ട് പൂജ ഫെബ്രുവരി 3, 4 തീയതികളിൽ വിജേഷ് പൂജാരിയുടെ കാർമ്മികത്വത്തിൽ സമുചിതമായി കൊണ്ടാടും . ഫെബ്രുവരി 3ന് രാവിലെ 4ന് ഗണപതി ഹോമം , വൈകുന്നേരം 6ന് ദീപാരാധന , 7ന് മുക്കുന്നോത്ത്കാവ് ഭജനസമിതിയുടെ ഭജന, രാത്രി 8ന് നാദം ഓർക്കാസ്ട്ര അവതരിപ്പിക്കുന്ന ഭക്തിഗാന സുധ. ഫെബ്രുവരി 4ന് രാവിലെ 8ന് മലർപൂജ , ഉച്ചയ്ക്ക് 12.30ന് അന്നപൂജ. തുടർന്ന് അന്നദാനം. പ്രതിഷ്ഠാദിനമായ ഫെബ്രുവരി ഒന്നിന് വൈകുന്നേരം 6.30ന് ഷൺമുഖ മാതൃസമിതി ഭജനക്ക് അവശ്യമായ വാദ്യോപകരണങ്ങൾ സമർപ്പിക്കും. രാത്രി 7ന് ഷൺമുഖമഠം ഭജനസമിതിയുടെ ഭജന, തുടർന്ന് മാതൃസമിതിയുടെ നേത്യത്വത്തിൽ വിവിധ കലാപരിപാടികൾ.