paralimbic

തളിപ്പറമ്പ്:പാരാലിംബിക്ക് അസോസിയേഷനും ലയൺസ് ക്ലബ്ബ് ഇൻറർനാഷണലും കണ്ണൂർ ഡി.എസ്.സി സെന്ററും ചേർന്ന് കണ്ണൂരിൽ സംഘടിപ്പിച്ച ജില്ലാ പാരാലിംബിക്ക് കായികമേളയിൽ ചാമ്പ്യൻമാരായ ദീനസേവന സഭ അമല പ്രവിൻസിന്റെ കീഴിലുള്ള ബക്കളം മരിയൻ സെന്റർ സ്പെഷ്യൽ സ്കൂൾ കായികതാരങ്ങൾക്ക് സ്കൂളിന്റെ നേതൃത്വത്തിൽ അനുമോദനം നൽകി. ആന്തൂർ മുനിസിപ്പാലിറ്റി ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ബക്കളം ഫാത്തിമ മാതാ ഇടവക വികാരി ഫാദർ റിജേഷ് ലൂയിസ് സമ്മാനദാനം നിർവഹിച്ചു.കുട്ടികളെ പരിശീലനം നൽകിയ കായികാദ്ധ്യാപകൻ പി.ആർ.രാജേഷിനെ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അൽഫോൻസാ പൊന്നാട അണിയിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ കെ പി.ഉണ്ണികൃഷ്ണൻ, കെ.വി.പ്രേമരാജൻ പി.ടി.എ പ്രസിഡന്റ് മനോജ് തുടങ്ങിയവർ സംസാരിച്ചു.