raide

തൃക്കരിപ്പൂർ:പഞ്ചായത്തിലെ വിവിധ ഹോട്ടലുകൾ , ബാക്കറി , കൂൾബാർ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് റെയ്ഡ് നടത്തി. അനാരോഗ്യപരമായി സൂക്ഷിച്ച ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. നിയമപരമല്ലാത്ത രീതിയിൽ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് പിഴ.ചുമത്തി ഓടയിലേക്ക് മലിനജലം ഒഴുക്കിയതിനും വൃത്തിഹീനമായ സാഹചര്യത്തിൽ കട നടത്തിയതിനും ലൈസൻസ് പുതുക്കാത്തതിനും വിവിധ ബേക്കറികൾ , ബുഫിയ ,ഫുഡ് കോർട്ടുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. ഒളവറ കൊയോങ്കര മൃഗാശുപത്രി പരിസരം എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ നിന്ന് പതിനായിരം രൂപ വീതം പിഴ ചുമത്തി. ക്ലീൻ തൃക്കരിപ്പൂർ പദ്ധതിയുടെ ഭാഗമായാണ് നടപടികൾ. ഹെൽത്ത് ഇൻസ്പെക്ടർ എൻ.പി.ലിയാക്കത്തലി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ജയറാം,എൻ.ഇ.ശിവകുമാർ, പി.വി.പ്രകാശൻ,കെ.വി.രാധ,പഞ്ചായത്ത് എച്ച്.ഐ. എം. സുപ്രിയ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.