
കണ്ണൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരികൾ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് .ബിജു ഉദ്ഘാടനം ചെയ്തു. വ്യാപാരികളെ അന്യായമായ ഒഴിപ്പിക്കലിൽ നിന്നും വാടക വർദ്ധനവിൽ നിന്നും സംരക്ഷിക്കുന്ന പുതിയ വാടക നിയമം നടപ്പാക്കണമെന്നും മാലിന്യം ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് യൂസർ ഫീ ഈടാക്കുന്നതും ഒഴിവാക്കണമെന്നും വഴിയോര കച്ചവട നിയന്ത്രണ നിയമം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടന്നത്. ജില്ലാ സെക്രട്ടറി പി.എം.സുഗുണൻ, പി.വിജയൻ, എം.എ.ഹമീദ് ഹാജി, ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു. റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും പ്രകടനവുമായാണ് വ്യാപാരികൾ കളക്ടറേറ്റിലെത്തിയത്.